ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സിപിഎം

  • 13
    Shares

ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സിപിഎം. സ്ത്രീസുരക്ഷയിൽ ജാഗ്രത പാലിക്കേണ്ട സംഘടനക്കെതിരെ ആക്ഷേപം ഉയരാൻ ഈ നടപടി കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു

ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ നേരത്തെ എഎംഎംഎ പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനിൽക്കെ അന്നത്തെ സാഹചര്യത്തിൽ ഒരു മാറ്റവും വരാതെ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി.

എഎംഎംഎയെ ഭിന്നിപ്പിക്കാനും ദുർബലമാക്കാനും ചില തത്പര കക്ഷികൾ നടത്തുന്ന പ്രചാരണം സ്ത്രീ സുരക്ഷക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നതും ദുരുദ്ദേശ്യപരമാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *