ദിലീപിനെ തിരിച്ചെടുക്കാൻ എഎംഎംഎ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചു; പിന്നീട് നടന്നത് നാടകം

  • 12
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താര സംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവരികയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് മാസങ്ങൾക്ക് മുമ്പ് ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ ദിലീപീനെ പുറത്താക്കിയ നടപടി മരവിപ്പിച്ചിരുന്നു.

ഒമ്പത് മാസം മുമ്പ് എടുത്ത തീരുമാനം വാർഷിക ജനറൽ ബോഡി യോഗത്തിലെന്ന പോലെ അവതരിപ്പിക്കുകയായിരുന്നു. ദിലീപ് അറസ്റ്റിലായ ശേഷം മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് ചേർന്ന അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. ഇതിന് പിന്നാലെ ചേർന്ന എക്‌സിക്യൂട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കുകയും ചെയ്തു.

നിയമ സാധുതയില്ലെന്ന കാരണമാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചെടുക്കാൻ താരസംഘടന ന്യായം പറയുന്നത്. ദിലീപിനെ തിരിച്ചെടുക്കാൻ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനിച്ചതെന്ന വാദം ഇതോടെ പൊളിയുകയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *