മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; തന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല

  • 10
    Shares

താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടിട്ടാണ് രാജിവെച്ചതെന്ന മോഹൻലാലിന്റെ വാദം തള്ളി ദിലീപ്. ആരും ആവശ്യപ്പെട്ടിട്ടല്ല രാജി വെച്ചത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി വേട്ടയാടപ്പെടുകയാണെന്ന് ദിലീപ് പറഞ്ഞു. ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ബൈലോ പ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ സാധിക്കു എന്ന ഉത്തമബോധ്യം എനിക്കുണ്ട്. സംഘടന തകർക്കപെടാതിരിക്കാൻ വേണ്ടിയാണ് ജേഷ്ഠ സഹോദരനായ മോഹൻലാലുമായി വിശദമായ ചർച്ച നടത്തി രാജിക്കത്ത് നൽകിയത്. രാജിക്കത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ല എന്ന് ദിലീപ് പറഞ്ഞു

ദിലീപിന്റെ രാജിക്കത്ത്

"അമ്മ " എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും,…

Posted by Dileep on Monday, 22 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *