ദിലീപിനെ ഇപ്പോൾ തിരിച്ചെടുക്കില്ലെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

  • 31
    Shares

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിൽ ഇപ്പോൾ തിരിച്ചെടുക്കില്ലെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും. കേസിൽ പ്രതിയായതിനാലാണ് ദിലീപിനെ സസ്‌പെൻഡ് ചെയ്ത്. ആ സാഹചര്യത്തിൽ മാറ്റം വരാത്തതിനാൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്ന് ഇവർ പറയുന്നു

്കുറ്റവിമുക്തനായാൽ ദിലീപിനെ സംഘടനിയേക്ക് തിരിച്ചെടുക്കുമെന്നും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരസംഘടനയായ എഎംഎംഎ ദിലീപിനെ തിരിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു സംഘടനകൾ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

എ എം എം എ ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലി നാല് നടിമാർ സംഘടനയിൽ നിന്ന് രാജി വെച്ചിരുന്നു. ഇതേ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെയിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *