ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി; ക്രൂരമായ ആവശ്യമെന്ന് സർക്കാർ

  • 40
    Shares

കൊച്ചി: യുവനടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മൊബൈൽ ദൃശ്യങ്ങൾ കൈമാറണമെന്ന ഹർജിയാണ് കോടതി തള്ളിയത്. ദൃശ്യങ്ങൾ കൈമാറുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ദിലീപിന്റെ ആവശ്യം ക്രൂരമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് 11 ഹർജികളാണ് ദിലീപ് നൽകിയത്. കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് സർക്കാർ ഹൈക്കോടതിയെ ധരിപ്പിച്ചു. ദൃശ്യങ്ങൾ നൽകിയാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കോടതിയും നിരീക്ഷിച്ചു. പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ശേഷം ഇതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് ക്രൂരമാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാവുന്നതാണ്. പുറത്തുവിടാൻ സാധിക്കാത്ത ദൃശ്യങ്ങളാണ് അവയെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു

ഉപദ്രവിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കേണ്ടതുണ്ട്. സിബിഐക്ക് വിടാൻ തക്ക അസാധാരണ സാഹചര്യങ്ങളൊന്നും കേസിനില്ലെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ നൽകുന്നത് എന്തിനാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും ആരാഞ്ഞിരുന്നു. പ്രതി അങ്കമാലി കോടതിയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടതല്ലേയെന്നും കോടതി ചോദിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *