വിവാദങ്ങളിൽ എഎംഎംഎയുടെ വിശദീകരണം ഇന്ന്; മോഹൻലാൽ മാധ്യമങ്ങളെ കാണും

  • 17
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണം നൽകാൻ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും. കൊച്ചിയിൽ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം നടക്കുകയാണ്.

ദിലീപിനെ തിരിച്ചെടുത്ത നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പാർവതി, രേവതി, പത്മപ്രിയ എന്നിവർ സംഘടനക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേർന്നത്. മോഹൻലാൽ ലണ്ടനിലായതിനാലാണ് യോഗം നീണ്ടുപോയതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ നടി അടക്കം നാല് നടിമാർ എഎംഎംഎയിൽ നിന്ന് രാജി വെച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് എഎംഎംഎക്കെതിരെ വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കുന്നത്

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *