സ്വയം തടിയൂരി ദിലീപ്; നിരപരാധിത്വം തെളിയുന്നതുവരെ സംഘടനയിലേക്കില്ല

  • 35
    Shares

നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ എ എം എം എയിൽ തിരിച്ചെടുത്ത സംഭവം വിവാദമായതിന് പിന്നാലെ നിർണായക നീക്കവുമായി ദിലീപ്. തന്റെ നിരപരാധിത്വം തെളിയുന്നതു വരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന് എഎംഎംഎക്ക് എഴുതിയ കത്തിൽ ദിലീപ് പറയുന്നു. മനസ്സാ വാച അറിയാത്തൊരു കേസിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ നിരപരാധിത്വം തെളിയുന്നത് വരെ ഒരു സംഘടനയുടെയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കത്തിൽ പറയുന്നത്

കത്തിന്റെ പൂർണരൂപം

ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുീ വരെ
ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *