പെരുന്തച്ചന്റെ സംവിധായകൻ അജയൻ അന്തരിച്ചു

  • 12
    Shares

പെരുന്തച്ചൻ എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമാ ലോകത്തെ അമ്പരിപ്പിച്ച സംവിധായകൻ അജയൻ അന്തരിച്ചു. ഹൃദസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും

തോപ്പിൽ ഭാസിയുടെ മകനാണ് അജയൻ. പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഇദ്ദേഹം നേടിയിരുന്നു. പെരുന്തച്ചന് ശേഷം മറ്റൊരു സിനിമയും അദ്ദേഹം ചെയ്തിരുന്നില്ല.

150ലേറെ ദിവസം തീയറ്ററുകളിൽ ഓടിയ ചിത്രമായിരുന്നു പെരുന്തച്ചൻ. ഒട്ടേറെ അവാർഡുകളും ചിത്രം വാങ്ങിക്കൂട്ടി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് തിലകന് ലഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *