സംവിധായകൻ കെ കെ ഹരിദാസ് അന്തരിച്ചു
കൊച്ചി: സംവിധായകൻ കെ കെ ഹരിദാസ് അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ആരോഗ്യം മോശമായതിനെ തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്.
വധു ഡോക്ടറാണ്, ഇന്ദ്രപ്രസ്ഥം, ജോർജുകുട്ടി c/o ജോർജുകുട്ടി, കല്യാണപിറ്റേന്ന്, കിണ്ണംകട്ട കള്ളൻ, ഒന്നാംവട്ടം കണ്ടപ്പോൾ, മാജിക് ലാമ്പ്, ജോസേട്ടന്റെ ഹീറോ തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അനിതയാണ് ഭാര്യ. ഹരിത, സൂര്യദാസ് എന്നിവർ മക്കളാണ്.
1994 മുതലാണ് സംവിധാനരംഗത്ത് ഹരിദാസ് സജീവമാകുന്നത്. പതിനെട്ട് വർഷത്തോളം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.