വിദ്യാർഥിയെ സ്റ്റോപ്പിലിറക്കാതെ പോയ ബസ് കലക്ടർ പിടിച്ചെടുത്തു; ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ ജോലി ചെയ്യാനും ഉത്തരവിട്ടു

വിദ്യാർഥിയെയും സഹോദരനെയും സ്‌റ്റോപ്പിൽ ഇറക്കാതെ പോയ ബസ് മലപ്പുറം ജില്ലാ കലക്ടർ ജാഫൽ മാലിക്ക് പിടിച്ചെടുത്തു. ബസിലെ കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി ചെയ്യാനും കലക്ടർ ഉത്തരവിട്ടു. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമായ പെരുമാറ്റത്തെ മാതൃകാപരമായി നേരിട്ട കലക്ടർക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ

മഞ്ചേരി-പരപ്പനങ്ങാടി റൂട്ടിലാണ് സംഭവം നടന്നത്. പരാതി ലഭിച്ചയുടനെ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊറമ്പയിൽ എന്ന ബസാണ് കുട്ടിയെ സ്റ്റോപ്പിലിറക്കാതെ പോയത്.

ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മണി മുതൽ 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർ ടേക്കറായി ജോലി ചെയ്യണമെന്ന് കലക്ടർ ഉത്തരവിറക്കി. ശിശുഭവൻ സുപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതാണെന്നും കലക്ടർ വ്യക്തമാക്കി.

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ല‍ഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം …

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ …

Posted by District Collector Malappuram on Wednesday, July 24, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *