ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് പേർ മരിച്ചുകിടക്കുന്നതായി റിപ്പോർട്ടുകൾ
പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിച്ചുനിൽക്കെ ഒരു ദുരന്തവാർത്ത കൂടി വരുന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് പേർ മരിച്ചുകിടക്കുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 1500ഓളം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി വാർത്തകൾ വന്നിരുന്നു
വെള്ളം കയറിയതിനെ തുടർന്ന് ഭക്ഷണം പോലുമില്ലാതെ കഴിയുകയായിരുന്നു ഇവർ. ചാലക്കുടി നഗരം ഇന്നലെ ഒറ്റപ്പെട്ടതോടെയാണ് ഇവരെ രക്ഷപ്പെടുത്താനായി തടസ്സമായത്. അതേസമയം ചെങ്ങന്നൂരിലും സമാനമായ സ്ഥിതി വിശേഷമാണ്. നിരവധി പേർ മരിച്ചുകിടക്കുന്നതായി സജി ചെറിയാൻ എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു.