നിർധനരായ മദ്‌റസ അധ്യാപകർക്ക് സ്‌നേഹ ഭവന നിർമാണ പദ്ധതിയുമായി യുവ കൂട്ടായ്മ

  • 4
    Shares

മലപ്പുറം: കേരളത്തിലെ നിർധനരായ മദ്‌റസ അധ്യാപകർക്ക് സ്‌നേഹഭവന നിർമാണ പദ്ധതിയുമായി യുവ കൂട്ടായ്മ, മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റന്റ്‌റ് നേതൃത്വത്തിലാണ്’ എന്റെ ഉസ്താദിനൊരു വീട്’ പദ്ധതി ആരംഭിക്കുന്നത്. സ്വന്തമായി മൂന്ന് സെന്റ് ൽ കുറയാത്ത വാസയോഗ്യമായ ഭൂമിയുള്ള നിർധനരായ ആയിരം മത അധ്യാപകർക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തൊള്ളായിരം സ്‌ക്വയർ ഫിറ്റ് വിസ്തീർണമുള്ള വീട് നിർമിച്ച് നൽകുകയാണ് ട്രസ്റ്റ് ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ അഞ്ച് വീടിന്റെ നിർമാണ പ്രവർത്തികൾ വിവിധ ജില്ലകളിലായി ആരംഭിച്ചട്ടുണ്ട്. പതിറ്റാണ്ടുകളായി മദ്‌റസ അധ്യാപക വൃത്തിയിൽ തുഛമായ ശമ്പളത്തിന് സേവനമനുഷ്ടിക്കുന്ന അധ്യാപകർ സ്വാന്തമായി വീടില്ലാത്ത പതിനായിരക്കണക്കിന് ഉസ്താദുമാർ നമ്മുടെ സംസ്ഥാനത്തുണ്ട്. വെത്യസ്ഥ മത സംഘടനകളുടെ കിഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് പരിമിതികളുണ്ട്, ഇതിനൊരു പരിഹാര മാർഗം തേടുകയാണ് യുവ കൂട്ടായ്മ. സ്വന്തംമഹല്ല് കമ്മറ്റി ശിപാർശയോട് കൂടി എല്ലാ വിഭാഗം മദ്‌റസ അധ്യാപകർക്കും അപേക്ഷിക്കാവുന്നതാണ്. പദ്ധതിയുമായി സാമ്പത്തികമായി സഹായിക്കാൻ താൽപര്യമുള്ളവരുടേയും വീട് ആവശ്യമുള്ള മദ്‌റസ അധ്യാപകരുടേയും സംയുക്ത സംഗമം മാർച്ച് 22ന് വൈകുന്നേരം 3 മണിക്ക് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി.ഹാളിൽ നടക്കുന്നതാണെന്ന് ട്രസ്റ്റ് സെക്രട്ടറി പെരുമ്പള്ളി ഷഫീഖ് മാഷ് രാമപുരം അറിയിച്ചു. വിവരങ്ങൾക്ക്: 7593010 289Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *