അലൻസിയറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി താനാണെന്ന് ദിവ്യാ ഗോപിനാഥ്

  • 13
    Shares

അലൻസിയറിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയ നടി താനാണെന്ന് ദിവ്യ ഗോപിനാഥ്. ഫേസ്ബുക്ക് ലൈവിൽ വന്നാണ് നടി ഇക്കാര്യം അറിയിച്ചത്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒരുമിച്ച് അഭിനയിക്കേണ്ടി വന്നത്. ഈ ചിത്രത്തിന്റെ ജോലിക്കിടെയാണ് അലൻസിയറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതെന്നും ഇന്നലെ മീ ടു ക്യാമ്പയിന്റെ ഭാഗമായി പേര് വെളിപ്പെടുത്താതെ ഒരു വെബ് സൈറ്റ് വഴി നടി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫേസ്ബുക്ക് ലൈവിൽ ആ നടി താനാണെന്ന് ദിവ്യ പറഞ്ഞത്.

പേര് വെളിപ്പെടുത്താതെ തുറന്നു പറഞ്ഞതിനെ ചിലർ കുറ്റം പറയുന്നത് കണ്ടാണ് ഇപ്പോൾ ലൈവിൽ വന്നതെന്ന് ദിവ്യ പറഞ്ഞു. പേര് വെളിപ്പെടുത്തിയിരുന്നുവെങ്കിൽ നിങ്ങൾ ഒപ്പം നിൽക്കുമായിരുന്നോയെന്നും ദിവ്യ ചോദിച്ചു.

വീഡിയോ കാണാം

Finally, managed to talk to my parents. They will stand rock solid with me. Time to end anonymity. The actress who wrote this letter to India Protests is me.https://twitter.com/protestingindia/status/1051729867644030976

Posted by Divya Gopinath on Tuesday, 16 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *