ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി

  • 12
    Shares

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ വീണ്ടും നീട്ടി. നാലുമാസത്തേക്കാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു.

വകുപ്പുതല അന്വേഷണം പൂർത്തിയാകാത്തതിനാലാണ് സസ്‌പെൻഷൻ നീട്ടിയതെന്ന് പറയുന്നു. സർക്കാരിനെ വിമർശിച്ചുവെന്ന പേരിലാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. ഇത് കേന്ദ്രം തടഞ്ഞു. പിന്നാലെ അനുവാദമില്ലാതെ പുസ്തകം എഴുതിയെന്ന കാരണത്തിൽ വീണ്ടും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇതിലാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്യുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തേക്ക് മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് സസ്‌പെൻഡ് ചെയ്യാൻ അനുവാദമുള്ളു. ഇതിനാൽ തന്നെ നാലുമാസത്തെ കാലാവധി കഴിഞ്ഞാൽ വീണ്ടും നീട്ടാൻ സർക്കാരിന് സാധിക്കില്ല. സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *