സംസ്ഥാനത്ത് നാളെ ഡോക്ടർമാർ പണിമുടക്കുന്നു; രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ നേരം ഒ പി പ്രവർത്തിക്കില്ല

സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. കൊൽക്കത്തിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ് സമരം. സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഒ പി പ്രവർത്തിക്കില്ല. അതേസമയം അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

ഐസിയു, ലേബർ റൂം, അത്യാഹിത വിഭാഗം എന്നിവ പ്രവർത്തിക്കും. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ട് മണി മുതൽ 10 മണി വരെ ഒപി ഉണ്ടാകില്ല. മെഡിക്കൽ കോളജുകളിൽ 10 മണി മുതൽ 11 മണിവരെ ഡോക്ടർമാർ പണിമുടക്കും. ആർ സി സിയിൽ സമരം ഉണ്ടാകില്ല.

ദന്ത ആശുപത്രികളും നാളെ അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും നാളെയുണ്ടാകില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *