Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ആദ്യം സമരം നിർത്തു, എന്നിട്ടാകാം ചർച്ചയെന്ന് ഡോക്ടർമാരോട് സർക്കാർ

shailaja

Kerala

ആദ്യം സമരം നിർത്തു, എന്നിട്ടാകാം ചർച്ചയെന്ന് ഡോക്ടർമാരോട് സർക്കാർ

നാല് ദിവസമായി സമരം തുടരുന്ന സർക്കാർ ഡോക്ടർമാരോട് നിലപാട് കടുപ്പിച്ച് സർക്കാർ. ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി സമരം പിൻവലിക്കാനുള്ള നീക്കം പൊളിഞ്ഞു. സമരം നിർത്തിയാൽ മാത്രമേ ചർച്ചക്കുള്ളുവെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയായിരുന്നു

ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കെജിഎംഒഎ പ്രതിനിധികൾ ചർച്ചക്ക് ശ്രമിച്ചത്. എന്നാൽ സമരം പിൻവലിച്ചിട്ട് ചർച്ചക്ക് വരാൻ മന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും നിലപാട് അറിയിക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

വൈകുന്നേരമുള്ള ഒപിയുമായും ആർദ്രം പദ്ധതിയുമായും സഹികരിക്കാമെന്ന് ഡോക്ടർമാർ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എഴുതി നൽകിയിട്ടുണ്ട്. സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണിത്. ആവശ്യത്തിന് ഡോക്ടർമാരെ നൽകിയാൽ സായാഹ്ന ഒപി മാത്രമല്ല, രാത്രി ഒപിയിലും ജോലി ചെയ്യാൻ തയ്യാറാണെന്ന് ഡോക്ടർമാരുടെ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top