തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം അർധരാത്രിയിൽ ഡ്രോൺ; ഒരാൾ അറസ്റ്റിൽ

  • 8
    Shares

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം അർധരാത്രിയോടെ കണ്ടെത്തിയ ഡ്രോണിന്റെ ഉടമസ്ഥനെ പിടികൂടി. കാർഗോ കോംപ്ലക്‌സിന് സമീപത്തായി ഇന്നലെ അർധരാത്രിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. സിഐഎസ്എഫ് ഡ്രോൺ ഇന്നലെ രാത്രി തന്നെ പോലീസിന് കൈമാറിയിരുന്നു. തുടർന്നാണ് ഉടമസ്ഥനെ പിടികൂടിയത്.

ശ്രീകാര്യം സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ഡ്രോണിന്റെ റിമോട്ട് പോലീസ് പിടിച്ചെടുത്തു. വിദേശത്തുള്ള ബന്ധു സമ്മാനിച്ചതാണ് ഇതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു. ഇതിന് മുമ്പും വിമാനത്താവളത്തിന് സമീപം നൗഷാദ് ഡ്രോൺ പറത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *