പ്രതിഫല തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദുല്‍ഖര്‍; കയ്യടികളോടെ ആരാധകര്‍

  • 61
    Shares

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് വീണ്ടും ദുല്‍ഖര്‍ സല്‍മാന്റെ സഹായം. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ താരം ഇതിന് കിട്ടിയ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സദസ്സിനെ അറിയിച്ചു. നേരത്തെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ താരം നല്‍കിയിരുന്നു.

നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വാക്കുകള്‍ സ്വീകരിച്ചത്. ആരും തിരക്ക് കൂട്ടരുതെന്നും എല്ലാവരും സുരക്ഷിതമായിരിക്കണമെന്നും ദുല്‍ഖര്‍ ആരാധകരോട് വിളിച്ചുപറയുന്നത് കാണാമായിരുന്നു. ഈയടുത്ത് ദുല്‍ഖര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചിരുന്നു.

എന്തൊരു Crowd ആണ് ???@dulQuer ?✌

Posted by ഞങ്ങൾ ദുൽഖർ ആരാധകർ on Saturday, 8 September 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *