പി കെ ശശിക്കെതിരെ സിപിഎം നടപടിയെടുക്കും; തീരുമാനം ശനിയാഴ്ച

  • 7
    Shares

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിൽ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ നടപടിയുണ്ടാകും. പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളായ പികെ ശ്രീമതി, എ കെ ബാലൻ എന്നിവരാണ് പരാതി അന്വേഷിച്ചത്. പരാതിക്കാരിയിൽ നിന്നും ശശിയിൽ നിന്നും അന്വേഷണ കമ്മീഷൻ മൊഴിയെടുത്തിരുന്നു.

കമ്മീഷൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച നടക്കുന്ന സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചക്ക് വെക്കും. യോഗത്തിൽ ശശിക്കെതിരെ എന്തുനടപടി വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇതിന് ശേഷം ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിലാകും തീരുമാനം ഔദ്യോഗികമായി അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *