ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അടക്കം മൂന്ന് പേർക്ക് വെട്ടേറ്റു; പിന്നിൽ ആർ എസ് എസെന്ന് ആരോപണം

ആലപ്പുഴ ചുങ്കത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനടക്കം മൂന്ന് പേർക്ക് വെട്ടേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീർ, കന്നിട്ടപ്പറമ്പിൽ സ്വദേശി സൽമാൻ, ഷബീർ ഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയറിന് കുത്തേറ്റ സൂനീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷബീറിന്റെ തലക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ ആക്രമിച്ചത്. ചുങ്കം ഭഗവതി ക്ഷേത്രത്തിനടുത്ത് പതിയിരുന്ന ക്രിമിനൽ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ഗുണ്ടകളാണെന്ന് സിപിഎം ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *