ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനലിനെ പോലീസ് ആദ്യം കൊണ്ടുപോയത് സ്‌റ്റേഷനിലേക്ക്; മെഡിക്കൽ കോളജിൽ എത്തുന്നതിന് മുമ്പ് സനൽ മരിച്ചു

  • 13
    Shares

നെയ്യാറ്റിൻകര ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനൽ എന്ന ചെറുപ്പാക്കാരനെ ആശുപത്രിൽ എത്തിക്കാൻ പോലീസ് വൈകിയെന്ന് ആരോപണം. ജീവന് വേണ്ടി പിടഞ്ഞ സനൽകുമാറിനെ പോലീസ് ആദ്യം കൊണ്ടുപോയത് സ്‌റ്റേഷനിലേക്കാണ്. എന്നാൽ സ്ഥിതി ഗുരുതരമായി എന്ന് മനസ്സിലായതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് തീരുമാനിച്ചത്. എന്നാൽ പോകുന്ന വഴി സനൽ മരിക്കുകയായിരുന്നു

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സനിലെ ഡിവൈഎസ്പി ഹരികുമാർ റോഡിലൂടെ വരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നത്. തുടർന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആദ്യം പോലീസും പിന്നീട് ആംബുലൻസും സ്ഥലത്ത് എത്തി. ആംബുലൻസുമായി പോലീസുകാർ പോയത് പക്ഷേ നേരെ സ്റ്റേഷനിലേക്ക് ആയിരുന്നു.

സ്റ്റേഷനിലെത്തിയപ്പോഴേക്കും സ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടർന്നാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. കോളജിലേക്കുള്ള വഴിമധ്യേ സനൽ മരിക്കുകയും ചെയ്തിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *