ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു

Loading...
  • 20
    Shares

തർക്കത്തെ തുടർന്ന് ഡിവൈഎസ്പി യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്നു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. കാവുവിളയിൽ സനലാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു ഡിവൈഎസ്പി സനലിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്നത്.

കമുകിൻകോടിലെ വീട്ടിലെത്തിയ നെയ്യാറ്റിൻകര ഡിവൈഎസ്പി ബി ഹരികുമാറാണ് യുവാവിനെ ആക്രമിച്ചത്. ഡിവൈഎസ്പി വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇയാളുടെ കാറിന് മുന്നിൽ സനലിന്റെ കാർ പാർക്ക് ചെയ്തിരുന്നു. ഇതിനെ ചൊല്ലി തർക്കം നടക്കുകയും ഡിവൈഎസ്പി സനലിലെ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സനലിന് മേൽ എതിരെ വന്ന കാർ പാഞ്ഞുകയറുകയും ചെയ്തു.

സംഭവത്തിന് ശേഷം ഡിവൈഎസ്പിയെ ചിലർ സ്ഥലത്ത് നിന്ന് രക്,പ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ സനലിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിവരം പുറത്തായതിനെ തുടര്‍ന്ന് ഡി വൈ എസ് പിയെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *