കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റവന്യു മന്ത്രി എത്തി; കുടുംബാംങ്ങളെ അശ്വസിപ്പിച്ചു

  • 12
    Shares

കാസർകോട് പെരിയയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ എത്തി. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവസ്ഥലത്ത് മന്ത്രി എത്തിയത്. ആദ്യം കൃപേഷിന്റെ വീട്ടിലും തുടർന്ന് ശരത് ലാലിന്റെ വീട്ടിലും മന്ത്രി സന്ദർശിച്ചു

കൃപേഷിന്റെ വീട്ടിൽ അച്ഛൻ കൃഷ്ണൻ മന്ത്രിയെ കണ്ടതോടെ കരച്ചിലടക്കാനാകാതെ പൊട്ടിക്കരഞ്ഞു. മന്ത്രി ഏറെ നേരം പണിപ്പെട്ടാണ് കൃഷ്ണനെ ആശ്വസിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു മന്ത്രി ശരത് ലാലിന്റെ വീട്ടിലേക്ക് പോയത്.

സംഭവത്തെ സർക്കാരോ പാർട്ടിക്കാരോ ന്യായീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിൽ രാഷ്ട്രീയം കാണാനാകില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇല്ലാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *