ഡൽഹി അടക്കം ഉത്തരേന്ത്യയിലും പാക് അധീന കാശ്മീരിലും ഭൂചലനം

ഉത്തരേന്ത്യയിൽ ഭൂചലനം. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹി എൻ സി ആർ മേഖലകളിലും ചണ്ഡീഗഢിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുമാണ് ഭൂചലനമുണ്ടായത്.

ഭൂമി കുലുങ്ങിയതോടെ ആളുകൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പാക് അധീന കാശ്മീരിലും ഭൂചലനമനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും 92 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 5.8 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *