സാമ്പത്തിക സംവരണം: കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞ് വി ടി ബൽറാം; ഇടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്തതിൽ അഭിമാനിക്കുന്നു

  • 26
    Shares

മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിക്കാനുള്ള ബില്ലിനെ പിന്തുണച്ച കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞ് വി ടി ബൽറാം എംഎൽഎ. ബ്രാഹ്മണ്യത്തിനെതിരായ യഥാർഥ പോരാട്ടമാണ് സംവരണം. എന്നാൽ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടന ലക്ഷ്യങ്ങൾ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. ബില്ലിനെതിരെ വോട്ട് ചെയ്ത ഇടി മുഹമ്മദ് ബഷീർ എംപിയെ ഓർത്ത് അഭിമാനമുണ്ടെന്നും വി ടി ബൽറാം പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *