എടപ്പാൾ തീയറ്റർ പീഡനം: പോലീസിന് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

Loading...
  • 8
    Shares

എടപ്പാളിലെ തീയറ്ററിൽ വെച്ച് വ്യവസായിയായ മൊയ്തീൻകുട്ടി പത്ത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ക്രൈം ബ്രാഞ്ച് റിപ്പോർടട്്. പ്രതിയെ പിടികൂടാൻ സഹായകരമായ നീക്കങ്ങൾ നടത്തിയ തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ വീഴ്ചയാണെന്നും പീഡന ദൃശ്യങ്ങൾ ചൈൽഡ് ലൈൻ മുഖേന പോലീസിനെ അറിയിക്കാനാണ് തീയറ്റർ ഉടമ ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു

തീയറ്റർ ഉടമ സതീഷിനെ സാക്ഷിയാക്കി ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തിങ്ങൾ പറയുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പോക്‌സോ കേസുകൾ അടക്കം ചുമത്തിയാണ് സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

സതീഷിനെ അറസ്റ്റ് അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദമായതോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീയറ്റർ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാർ പറഞ്ഞാണ് പീഡനവിവരം അറിയുന്നത്. അന്ന് തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ മുഖേന പോലീസിനെ വിവരം അറിയിക്കാൻ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *