കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ആലപ്പുഴയിലെ നാല് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു

  • 17
    Shares

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കുമാണ് അവധി

അതേസമയം നേരത്തെ നിശ്ചയിച്ച യൂനിവേഴ്‌സിറ്റി പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്ന് കലക്ടർ അറിയിച്ചു

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

ചെങ്ങന്നൂരിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *