വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ
ഒരു മാസക്കാലത്തെ വ്രതശുദ്ധിക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്താകെ ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ തിരക്കിലാണ്. മൈലാഞ്ചിയിടലും പുതുവസ്ത്രം വാങ്ങലുമൊക്കെയായി വിശ്വാസികൾ പുണ്യമാസമായ റംസാന് വിടചൊല്ലുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ഈദ് ഗാഹുകൾ നടക്കും. എല്ലാ വായനക്കാർക്കും മെട്രോ ജേർണലിന്റെയും പെരുന്നാൾ ആശംസകൾ