കേരളത്തിൽ മാസപ്പിറവി കണ്ടില്ല; ചെറിയപെരുന്നാൾ ബുധനാഴ്ച
കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ ബുധനാഴ്ചയാണെന്ന് മതനേതാക്കൾ അറിയിച്ചു. നാളെ പെരുന്നാൾ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങൾ അറിയിച്ചു. എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഈ വർഷം 30 ദിനങ്ങൾ ലഭിക്കും.