പാത നവീകരണം: എട്ട് ട്രെയിനുകള്‍ മൂന്ന് ദിവസം സര്‍വീസ് നടത്തില്ല

  • 10
    Shares

എറണാകുളം ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. നിയന്ത്രണത്തിന് പുറമെ എട്ട് ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി. ഇതില്‍ ആറെണ്ണം പാസഞ്ചര്‍ ട്രെയിനുകളാണ്.

ട്രെയിനുകള്‍ നാല് മണിക്കൂറോളം വൈകിയോടും. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസാണ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചത്. അതേസമയം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *