Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

മലപ്പുറത്തെ പിന്തുണ: ഇകെ വിഭാഗം സമസ്ത നേതാക്കളുടെ പ്രഖ്യാപനത്തിൽ ആശങ്കയിലായി അണികൾ

Kerala

മലപ്പുറത്തെ പിന്തുണ: ഇകെ വിഭാഗം സമസ്ത നേതാക്കളുടെ പ്രഖ്യാപനത്തിൽ ആശങ്കയിലായി അണികൾ

ഇകെ വിഭാഗത്തിന്റെ പിന്തുണ എൽഡിഎഫിനോ..?

ചേളാരി: തിരഞ്ഞെടുപ്പിൽ കാലങ്ങളായി ഇകെ വിഭാഗം സുന്നികൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനേയുമാണ് പിന്തുണക്കാറുള്ളത്. കാന്തപുരം വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വെട്ടിത്തുറന്ന് തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കാൻ ഈ വിഭാഗം നട്ടെല്ല് കാണിച്ചിട്ടുമുണ്ട്. എന്നാൽ, കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇകെ വിഭാഗം നേതാക്കൾ നടത്തിയ പ്രഖ്യാപനം അണികൾക്കിടയിൽ ആശങ്കക്കിടയാക്കുന്നതാണ്.
ഞായറാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തിൽ വന്ന വാർത്തയാണ് ഇതുസംബന്ധിച്ച വിവാദങ്ങൾക്കും ആശങ്കക്കും കാരണമായത്. നേരിട്ട് എവിടെയും ആരെയാണ് പിന്തുണക്കേണ്ടതെന്ന് വ്യക്തമായി പരാമർശിക്കുന്നില്ല. ലീഗിനോട് താത്പര്യമില്ലാത്ത സംഘടനയിലെ യുവ നേതാക്കളെ തൃപ്തിപ്പെടുത്താൻ എൽ ഡി എഫുമായി രഹസ്യബന്ധം പുലർത്തുന്ന മുതിർന്ന നേതാക്കൾ നടത്തിയ കൂർമ്മബുദ്ധിയാണ് ഈ പ്രസ്താവനക്ക് പിന്നിലെന്ന് സംശയിക്കുന്നു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിയും പ്രൊഫ.ആലിക്കുട്ടി മുസ്ലിയാരുമാണ് ഈ അഭ്യർഥന നടത്തിയത്. രാജ്യ
നന്മക്കായി വോട്ട് ചെയ്യണമെന്നാണ് പ്രസ്താവനയുടെ ആദ്യ വാക്യം. പിന്നീടുള്ളത് ഫാസിസ്റ്റ് വിരുദ്ധ നിലാപട് സ്വീകരിക്കുന്നവർക്കാകണം വോട്ടെന്നും പറയുന്നു. നിഷ്പക്ഷമായി ഈ പ്രസ്താവന വായിക്കുന്നവർക്ക് എൽ ഡി എഫ് സ്ഥാനാർഥിയെ പിന്തുണക്കുന്നതാണ് സമസ്ത നേതാക്കളുടെ നിലപാടെന്ന് ന്യായമായും തോന്നും.
കേരളത്തിൽ ഫാസിസ്റ്റുകളുമായി പോരാട്ടം നടത്തിയത് ഇടതുപക്ഷമാണെന്നും കോലിബി സഖ്യത്തിലൂടെ ലീഗിന്റെ ഫാസിസ്റ്റ് മനോഭാവം വ്യക്തമായിട്ടുണ്ടെന്നും അതിനാൽ സമസ്തയുടെ നിലാപാട് എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട്ചെയ്യണമെന്നാണെന്ന് ഈ വിഷയത്തിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ സന്ദേശം വ്യക്തമാക്കുന്നു.

page

Continue Reading
Advertisement
You may also like...
2 Comments

2 Comments

  1. ശിഹാബ് എരണിക്കൽ

    Apr 11, 2017 at 3:57 am

    #വോട്ടുതട്ടാൻഇത്രയുംവേണമായിരുന്നോ?

    മതത്തിൽ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് തത്ത്വത്തിൽ വിശ്വസിക്കുന്ന LDF ന്റെ അണികൾക്കു മാത്രമേ ഈ പ്രസ്താവനയിൽ ആശയക്കുഴപ്പമുണ്ടാകുകയുള്ളൂ
    ഇവിടെ സമ്മതിദാനാവകാശം രാജ്യ നൻമക്കു ഉപയോഗിക്കുക (#ശരീഅത്ത് വിശയത്തിൽ സമസ്ഥയുടെ നിലപാടുകളോടു ചേർന്നു നിൽക്കുന്ന) എന്നു പറഞ്ഞാൽ സമസ്ഥയുടെ പ്രവർത്തകർക്കു മാത്രമല്ല ചോറു തിന്നുന്ന ആർക്കും അത് കുഞ്ഞാലിക്കുട്ടി സാഹിബിനാണു എന്നു മനസ്സിലാകും
    ഈ വിഷയത്തിൽ #ശരീഅത്ത് സംബന്ധമായ സമസ്ത പറഞ്ഞതു ഈ റിപ്പോർട്ടിൽ കോട്ട് ചെയ്യാതെ സമസ്തയുടെ പ്രസ്ഥാവനയെ വള്ളച്ചാടിക്കുന്ന ഏതു Online മഞ്ഞപ്പത്രമായാലും സമസ്തയുടെ അണികൾക്ക് അതു മനസ്സിലാകും !!!

  2. ശിഹാബ് എരണിക്കൽ

    Apr 11, 2017 at 3:59 am

    വോട്ടുതട്ടാൻഇത്രയുംവേണമായിരുന്നോ?മതത്തിൽ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് തത്ത്വത്തിൽ വിശ്വസിക്കുന്ന LDF ന്റെ അണികൾക്കു മാത്രമേ ഈ പ്രസ്താവനയിൽ ആശയക്കുഴപ്പമുണ്ടാകുകയുള്ളൂ
    ഇവിടെ സമ്മതിദാനാവകാശം രാജ്യ നൻമക്കു ഉപയോഗിക്കുക (#ശരീഅത്ത് വിശയത്തിൽ സമസ്ഥയുടെ നിലപാടുകളോടു ചേർന്നു നിൽക്കുന്ന) എന്നു പറഞ്ഞാൽ സമസ്ഥയുടെ പ്രവർത്തകർക്കു മാത്രമല്ല ചോറു തിന്നുന്ന ആർക്കും അത് കുഞ്ഞാലിക്കുട്ടി സാഹിബിനാണു എന്നു മനസ്സിലാകും
    ഈ വിഷയത്തിൽ #ശരീഅത്ത് സംബന്ധമായ സമസ്ത പറഞ്ഞതു ഈ റിപ്പോർട്ടിൽ കോട്ട് ചെയ്യാതെ സമസ്തയുടെ പ്രസ്ഥാവനയെ വള്ളച്ചാടിക്കുന്ന ഏതു Online മഞ്ഞപ്പത്രമായാലും സമസ്തയുടെ അണികൾക്ക് അതു മനസ്സിലാകും !!!

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top