എൽദോ എബ്രഹാം എംഎൽഎക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയതായി കലക്ടറുടെ റിപ്പോർട്ട്

Loading...

കൊച്ചി റേഞ്ച് ഐജി ഓഫീസിലേക്ക് നടന്ന മാർച്ചിനിടെ സിപിഐ എംഎൽഎ എൽദോ എബ്രഹാമിന് മർദനമേറ്റ സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മർദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചു വരുത്തിയില്ല. എംഎൽഎ അടക്കമുള്ളവരെ മർദിച്ചത് ശരിയായില്ല. എംഎൽഎയെയും നേതാക്കളെയും തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

കൈക്ക് പരുക്ക് പറ്റിയതിനെ കുറിച്ചുള്ള കൂടുതൽ മെഡിക്കൽ രേഖകൾ എൽദോ എബ്രഹാം ജില്ലാ കലക്ടർക്ക് കൈമാറി. മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ സി ടി സ്‌കാൻ നടത്തിയതിന്റെ റിപ്പോർട്ടനുസരിച്ച് കൈയിൽ പൊട്ടലുണ്ടെന്ന് എംഎൽഎ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *