കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടില്ല, പരുക്കിന്റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ല; പുതിയ വിശദീകരണവുമായി എൽദോ എബ്രഹാം

Loading...

കൊച്ചി ഐജി ഓഫീസ് മാർച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ കൈ ഒടിഞ്ഞെന്ന ആരോപണത്തിൽ പുതിയ വിശദീകരണവുമായി സിപിഐ എംഎൽഎ എൽദോ എബ്രഹാം. പരുക്കിന്റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ലെന്ന് എൽേദോ പറയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കൈക്ക് പൊട്ടലില്ലെന്ന് വ്യക്തമായിരുന്നു. എംഎൽഎ മറിച്ചാണല്ലോ പറഞ്ഞത് എന്ന ചോദ്യത്തിന് പ്രകോപനമില്ലാതെയാണ് പോലീസ് മർദിച്ചതെന്നായിരുന്നു എംഎൽഎയുടെ മറുപടി

ജലപീരങ്കി ഉപയോഗിച്ചപ്പോൾ തന്നെ തെറിച്ചുവീണു. പരുക്കേറ്റ് എറണാകുളം ജില്ലാ ആശുപത്രിയിലെത്തി. പരിശോധനയിൽ കൈ മുട്ടിൽ നേരിയ പൊട്ടൽ കണ്ടെത്തിയിരുന്നു. അത് ഗുരുതര പൊട്ടലാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പോലീസ് ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാനാണെന്നും എംഎൽഎ ആരോപിച്ചു

പോലീസ് അതിക്രമ കേസിൽ വിശദമായ റിപ്പോർട്ട് എറണാകുളം കലക്ടർ സമർപ്പിച്ചാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു. പാർട്ടി ഒപ്പം നിന്നിട്ടുണ്ട്. ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൽദോ എബ്രഹാം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *