എംഎൽഎക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി

കൊച്ചി ഐജി ഓഫീസ് മാർച്ചിനിടെ സിപിഐ എംഎൽഎ എൽദോ എബ്രഹാമിന് പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയെയും സിപിഐ നേതാക്കളെയും ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തന്നെ മർദിച്ചത് സെൻട്രൽ എസ് ഐ ആണെന്ന് എൽദോ എബ്രഹാം ആരോപിച്ചിരുന്നു. ഇതിന് തെളിവായി ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. മർദനത്തിൽ എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *