മുൻ തെരഞ്ഞെടുപ്പുകളേക്കാൾ സമാധാനപരം; സംസ്ഥാനത്ത് ഇത്തവണ രജിസ്റ്റർ ചെയ്തത് 347 കേസുകൾ
സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 347 കേസുകൾ. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പൊതുവെ സമാധാനപരമായിരുന്നു ഇത്തവണത്തേത്. 2016 നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയാണ് 347 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത് കണ്ണൂരാണ്. കണ്ണൂരിൽ 79 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കോട്ടയമാണ് ഏറ്റവും കുറവ്.