2022 ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

2022 ഓടു കൂടി 10 ലക്ഷം വൈദ്യുതി വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ മൊബിലിറ്റി കോൺഫറൻസ് ആൻഡ് എക്‌സ്‌പോ 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ട് ലക്ഷം ഇരുചക്രവാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1,000 ചരക്ക് വാഹനങ്ങൾ, 3,000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഐഐടി മദ്രാസിലെ അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയ്യാറാക്കിയത്. വൈദ്യുത വാഹന രംഗത്ത് നിക്ഷേപകർക്ക് വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിക്ക് വേണ്ടി 3000 ഇ ബസുകളും നിർമിക്കും. ഇ ബസ് നിർമാണത്തിൽ യൂറോപ്യൻ നിക്ഷേപമുണ്ടായിരിക്കും. ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിൽ ആരംഭിച്ച ചാർജിംഗ് സ്റ്റേഷന്റെ വിർച്വൽ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹന നിർമാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *