വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ധാരണ; പുതുക്കിയ നിരക്ക് 18ന് പ്രഖ്യാപിക്കും

  • 12
    Shares

വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷൻ ധാരണക്ക് സർക്കാരിന്റെ പച്ചക്കൊടി. എത്രശതമാനം വർധനവ് വരുത്തണമെന്ന കാര്യത്തിൽ കമ്മീഷനിൽ ചർച്ച തുടരുകയാണ്. വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടയത്രയും വർധനവ് വരുത്താൻ സാധ്യതയില്ല

വരുന്ന നാല് വർഷം രണ്ട് തവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്ന വിധം നിരക്ക് വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. ഈ വർഷവും അടുത്ത വർഷവും പത്ത് ശതമാനവും 2020-21ൽ ഏഴ് ശതമാനവും വർധനവ് വരുത്തണമെന്നാണ് ബോർഡിന്റെ ആവശ്യം.

നിരക്ക് ഉയർത്തുന്നതിനെ ഉപഭോക്താക്കൾ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും ബോർഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാനാണ് റഗുലേറ്ററി കമ്മീഷനിൽ ധാരണയായത്. 18ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ഈ മാസം 1 മുതൽ മുൻകാല പ്രാബല്യം നൽകാനും സാധ്യതയുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *