അപകടത്തിൽ കൈ നഷ്ടപ്പെട്ട വിദ്യാർഥിക്ക് 4.37 ലക്ഷം രൂപയുള്ള ഇലക്ട്രോണിക് കൈ നൽകി ആരോഗ്യമന്ത്രി

വാഹനാപകടത്തിൽ കൈ നഷ്ടപ്പെട്ട വിദ്യാർഥിക്ക് 4.37 ലക്ഷം രൂപ ചെലവു വരുന്ന ഇലക്ട്രോണിക് സംവിധാനമുള്ള അത്യാധുനിക കൈ സമ്മാനിച്ച് സർക്കാർ. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ടെത്തിയാണ് ഇലക്ട്രോണിക് കൈ നൽകിയത്.

കൊല്ലം തട്ടർകോണം സ്വദേശി സിന്ധു ബീവിയുടെ മകൻ ഷിബിനാണ് അത്യാധുനിക കൃത്രിമ കൈ നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ നടപടി. കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതി വഴിയാണ് സഹായം നൽകിയത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *