ഇന്ദിര മേക്കപ്പിട്ട് കേശവനായ കഥ: പിടിയാനക്ക് കൊമ്പ് ഫിറ്റ് ചെയ്ത് എഴുന്നള്ളിപ്പിന് കൊണ്ടുവന്നു; ഒടുവിൽ കള്ളി പൊളിഞ്ഞു
പറഞ്ഞ സമയത്ത് കൊമ്പനാനയെ കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കിയില്ല, പിടിയാനയെ പിടിച്ച് കൊമ്പും ഫിറ്റ് ചെയ്ത് എഴുന്നള്ളിപ്പിന് കൊണ്ടുവന്നു. ഒടുവിൽ കള്ളത്തരം പൊളിഞ്ഞപ്പോൾ പുലിവാല് പിടിക്കുകയും ചെയ്തു. ചെർപ്പുളശ്ശേരി തൂതപ്പൂരത്തിനാണ് ആളെ ചിരിപ്പിച്ച സംഭവം നടന്നത്.
ലക്കിടി ഇന്ദിര എന്ന പിടിയാനയെ മേക്കപ്പൊക്കെ ഇട്ട് ഫൈബർ കൊമ്പും ഫിറ്റ് ചെയ്ത് കൊല്ലങ്കോട് കേശവനാക്കി തൂതപ്പൂരത്തിന് എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ ഭാവം കണ്ട ആനപ്രേമികൾക്ക് സംശയം തോന്നുകയും ഇത് പലരും പങ്കുവെക്കുകയും ചെയ്തതോടെയാണ് കള്ളി പൊളിഞ്ഞത്.
തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല. പ്രശ്നം ഗുരുതരമായതോടെ ക്ഷേത്ര കമ്മിറ്റി ഇന്ന് അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.