മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയകരം; എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം പിൻവലിച്ചു

Loading...
  • 16
    Shares

എൻഡോസൾഫാൻ ദുരിതബാധിതർ കഴിഞ്ഞ അഞ്ച് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയിച്ചതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പൂർണവിജയമെന്ന് സമരസമിതി അറിയിച്ചു.

2017 മെഡിക്കൽ ക്യാമ്പ് പ്രകാരം ശാരീരികാവശതകൾ കണ്ടെത്തിയ 1905 പേരിൽ 18 വയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന കുട്ടികൾക്ക് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. അതിന്റെ അടിസ്ഥാനത്തിൽ ഇവരെ ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.

ചില കുട്ടികൾക്ക് ഹർത്താൽ കാരണം മെഡിക്കൽ പരിശോധന ക്യാമ്പിൽ എത്താൻ സാധിച്ചിരുന്നില്ല. ഇവർക്ക് വേണ്ടി വീണ്ടും ക്യാമ്പ് നടത്തും. എൻഡോസൾഫാൻ ബാധിതമേഖലകളുടെ അതിര് ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തും. മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *