ഇ പി ജയരാജൻ ഈ മാസം 17ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

  • 11
    Shares

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. ഈ മാസം 17ന്(ചിങ്ങം ഒന്ന്) ഇപി മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച തീരുമാനം സിപിഎം എടുത്തതായാണ് റിപ്പോർട്ടുകൾ.

നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപനം വരും. സിപിഐക്ക് ക്യാബിനറ്റ് പദവി നൽകാനും ധാരണയായിട്ടുണ്ട്. ഇ പി മന്ത്രിസഭയിലേക്ക് എത്തുമ്പോൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തന്നെ നൽകാനാണ് സാധ്യത. ബന്ധു നിയമന കേസിൽ കുറ്റവിമുക്തനായതോടെയാണ് ഇ പി ജയരാജന് മന്ത്രിസഭയിലേക്ക് തിരിച്ചുവരവൊരുങ്ങിയത്.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *