ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; വ്യവസായം, കായിക വകുപ്പുകൾ കൈകാര്യം ചെയ്യും

  • 10
    Shares

സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. രണ്ടാമൂഴത്തിലും ഇ പി ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല നൽകും. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മന്ത്രിസഭയുടെ ആദ്യ പുന:സംഘടന നടത്താൻ ഇടതുമുന്നണിയോട് ശുപാർശ ചെയ്തതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇപി വ്യവസായ വകുപ്പ് ഏറ്റെടുക്കുമ്പോൾ എ സി മൊയ്തീന് തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകും. തദ്ദേശസ്വയംഭരണ വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന കെ ടി ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഉന്നത വിദ്യാഭ്യാസം എന്നീ ചുമതലകൾ നൽകും.

ചികിത്സാർഥം മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോൾ ഇ പി ജയരാജനായിരിക്കും ചുമതല നൽകുകയെന്നും അറിയുന്നു. ആഭ്യന്തരവും മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹം കൈകാര്യം ചെയ്യും. പിണറായി മന്ത്രിസഭയിൽ രണ്ടാമനായിരുന്നു ഇ പി ജയരാജൻ. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയാണ് അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നത്. 2016 ഒക്ടോബർ 14നാണ് ഇ പി പിണറായി മന്ത്രിസഭയിൽ നിന്നും രാജി വെച്ചത്. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു

ADVT ASHNAD

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *