മുഖ്യമന്ത്രിയുടെ അഭാവം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കില്ലെന്ന് ഇ പി ജയരാജൻ

  • 9
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാർഥം അമേരിക്കയിലേക്ക് പോയ സാഹചര്യത്തിൽ സംസ്ഥാനത്ത് യാതൊരു ഭരണസ്തംഭനവുമുണ്ടാകില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങൾ ഭംഗിയായി നടത്തും.

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ ആര് അധ്യക്ഷത വഹിക്കുമെന്ന കാര്യം മന്ത്രിസഭാ യോഗം കഴിയുമ്പോൾ മനസ്സിലാകുമെന്നും ഇ പി മാധ്യമപ്രവർത്തകരോടായി പറഞ്ഞു. പ്രത്യേകിച്ച് ഒരാൾക്കും ചുമതല നൽകിയിട്ടില്ല.

പ്രളയം കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങൾ നികത്താൻ കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സഹായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. മന്ത്രിമാർ വിദേശങ്ങളിൽ പോയി സഹായങ്ങൾ സ്വീകരിക്കും. മുഖ്യമന്ത്രി പോയത് വൈദ്യപരിശോധനക്കാണ്. അത് പൂർത്തിയാകുന്ന പക്ഷം മടങ്ങി വരുമെന്നും ഇ പി ജയരാജൻ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *