ഇ പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനത്തിന് എൽ ഡി എഫിന്റെ അംഗികാരം

  • 6
    Shares

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനത്തിന് എൽ ഡി എഫ് സംസ്ഥാന സമിതി അംഗീകാരം നൽകി. ഇന്ന് ചേർന്ന് യോഗത്തിലാണ് സിപിഎം തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം നൽകിയത്. സിപിഐക്ക് കാബിനറ്റ് റാങ്ക് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാനും യോഗത്തിൽ തീരുമാനമായി. യോഗത്തിന് ശേഷം എൽ ഡി എഫ് കൺവീനർ എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്

ജയരാജന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഘടകക്ഷികളൊന്നും എതിർപ്പ് പ്രകടിപ്പിച്ചില്ല. സി പി ഐ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ചീഫ് വിപ്പ് പദവി കൊണ്ട് തൃപ്തരായി. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ജയരാജന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തന്നെ ലഭിക്കും. ഇതുകൂടാതെ യുവജനക്ഷേമം, കായികം വകുപ്പുകളുടെ ചുമതലയും ഇ പി ജയരാജനായിരിക്കും.

ഇ പി മന്ത്രിയായി ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 200 പേരെ മാത്രാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇതിന് ശേഷം രാവിലെ 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

മുഖ്യമന്ത്രി ഈ മാസം 19ന് അമേരിക്കയിലേക്ക് ചികിത്സാർഥം യാത്ര ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ഇ പി ജയരാജന് കൈമാറുമെന്നാണ് സൂചന. ബന്ധു നിയമന കേസിൽ പെട്ടാണ് ഇ പിക്ക് നേരത്തെ രാജിവെക്കേണ്ടി വന്നത്. കേസിൽ കോടതി കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *