കൊച്ചിയിൽ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകളെ പിടികൂടാൻ കലക്ടറുടെ മിന്നൽ പരിശോധന
വിദ്യാർഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസുകളെ പിടികൂടാൻ ഇടപ്പള്ളിയിൽ എറണാകുളം ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന. ചങ്ങമ്പുഴ പാർക്ക് ബസ് സ്റ്റോപ്പിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കലക്ടർ എസ് സുഹാസ് പരിശോധനക്കായി നേരിട്ടെത്തിയത്. കുട്ടികളെ കയറ്റാതെ പോകുന്ന ബസ് ജീവനക്കാരെ കലക്ടർ താക്കീത് ചെയ്യുകയും ചെയ്തു.
കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്
ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും കേൾക്കുന്നതാണ് വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം , അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള സർക്കാർ സ്കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പിൽ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തു.
ബസ്സുകൾ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും , ബസ്സുകൾ സ്റ്റോപ്പിൽ നിർത്തണം എന്നും , കൺസെഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കർശ്ശന നിർദേശം നൽകുകയും ചെയ്തു.
ബസ്സ്മുതലാളിമാരോടും , തൊഴിലാളികളോടും എനിക്ക് ഒരു കാര്യമേ ഓര്മിപ്പിക്കാനൊള്ളു ” ബസ്സുകേറാൻ നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ ദയാവായി ഒരുനിമിഷം നിങ്ങളുടെ വീട്ടിൽ ഉള്ള കുട്ടിയുടെ മുഖം ഓർക്കുക ”
നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹനവകുപ്പിനും, പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും കേൾക്കുന്നതാണ് വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത…
Posted by Collector, Ernakulam on Monday, June 24, 2019