ആലഞ്ചേരി പുറത്ത്; എറണാകുളം അങ്കമാലി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ ആന്റണി കരിയിൽ

എറണാകുളം-അങ്കമാലി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ ആന്റണി കരിയിലിനെ നിയമിച്ചു. അതിരൂപതയുടെ ഭരണചുമതലയിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിയുകയും ചെയ്തു. സീറോ മലബാർ സഭാ സിനഡിന്റെ സമാപന വേളയിലാണ് പ്രഖ്യാപനമുണ്ടായത്.

മാണ്ഡ്യ രൂപതയുടെ ബിഷപ്പായിരുന്നു ആന്റണി കരിയിൽ. മാണ്ഡ്യ രൂപതയുടെ പുതിയ ബിഷപായി മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നിയമിച്ചു. ചേർത്തല സ്വദേശിയാണ് മാർ ആന്റണി കരിയിൽ.

അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുടെ അടക്കം ചുമതല പുതിയ ബിഷപ്പിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി വിവാദത്തിൽ കുടുങ്ങിയതോടെയാണ് അതിരൂപതാ അധ്യക്ഷ സ്ഥാനം കർദിനാൾ ആലഞ്ചേരിക്ക് നഷ്ടമായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *