നികുതിവെട്ടിപ്പ്: എറണാകുളം-അങ്കമാലി അതിരൂപതക്ക് മൂന്ന് കോടി രൂപ പിഴ ചുമത്തി; ആദ്യ ഘട്ടമായി 51 ലക്ഷം രൂപ അടച്ചു

  • 24
    Shares

വിവാദ ഭൂമി ഇടപാടിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആദായനികുതി വകുപ്പ് 3 കോടി രൂപ പിഴ ചുമത്തി. ഇതിന്റെ ആദ്യ ഘട്ടമായി 51 ലക്ഷം രൂപ സഭ അടച്ചു. ഇന്നലെയാണ് അതിരൂപത പിഴ അടച്ചത്. 16 ലക്ഷം രൂപക്ക് ഭൂമി കച്ചവടം നടത്താനുണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് പിഴ ചുമത്തിയത്.

2015ൽ സഭയ്ക്കുണ്ടായ കടം വീട്ടാൻ നഗരത്തിൽ അഞ്ചിടത്തുള്ള 3 ഏക്കർ ഭൂമി സെന്റിന് 9 ലക്ഷത്തി അയ്യായിരം രൂപ നിരക്കിൽ വിൽക്കാൻ തീരുമാനിച്ചത്. ആകെ തുക 27 കോടി രൂപയായിരുന്നു. എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കാണിച്ചിരുന്നത്. സഭയ്ക്ക് കൈമാറിയതാകട്ടെ 9 കോടി രൂപയും.

36 പ്‌ളോട്ടുകളായി സഭ കൈമാറിയ ഭൂമി ഇടനിലക്കാരൻ പിന്നീട് അഞ്ചിരട്ടി തുകക്ക് മറിച്ചിവിറ്റതായും കണ്ടെത്തിയിരുന്നു. കർദിനാളിന്റെ നേതൃത്വത്തിലായിരുന്നു വിൽപ്പന. സംഭവം വിവാദമായതോടെ 4 കോടി രൂപ കൂടി ഇടനിലക്കാരൻ സഭയ്ക്ക് കൈമാറി. കർദിനാൾ ആലഞ്ചേരിയാണ് ഇടനിലക്കാരനായ സാജുവിനെ സഭക്ക് പരിചയപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *