എറണാകുളം-അങ്കമാലി രൂപതാ ഭൂമിയിടപാട് അന്വേഷിക്കാൻ അഞ്ചംഗ സമിതി
എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിച്ചു. അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്താണ് സമിതിയെ നിയമിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമിടിയടപാടിന് പുറമെ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും സമിതി പരിശോധിക്കും. അനധികൃതമോ കണക്കിൽപ്പെടാത്തതോ ആയ പണമിടപാട് നടന്നോയെന്നാണ് സമിതി പരിശോധിക്കുക. രാജഗിരി കോളജിലെ അധ്യാപകനായ ഡോ. ജോസഫ് ഇഞ്ചോടിയാണ് സമിതി കൺവീനർ. അഞ്ചംഗ സമിതിയിൽ ഒരാൾ മാത്രമാണ് വൈദികനായിട്ടുള്ളത്.