എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു, തീയണക്കാനുള്ള ശ്രമം തുടരുന്നു

എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ തീപിടിത്തം. മാർക്കറ്റിലെ വസ്ത്രവ്യാപാര കടയിൽ നിന്നുമാണ് തീ പിടിച്ചത്. ഇത് സമീപത്തുള്ള മറ്റ് കടകളിലേക്കും പടരുകയായിരുന്നു. നഗരത്തിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണിത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്

മൂന്ന് ഫയർ ഫോഴ്‌സ് യൂനിറ്റുകളെത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. മാർക്കറ്റിലെ തൊഴിലാളികളും തീയണക്കാനുള്ള ശ്രമവുമായി ഇവർക്കൊപ്പമുണ്ട്. നഗരമാകെ പുകയാൽ നിറഞ്ഞിരിക്കുകയാണ്.

3 നിലയിലുള്ള ഭദ്ര ടെക്‌സ്റ്റൈൽസിൽ നിന്നുമാണ് തീ പടർന്നത്. കനത്ത ചൂട് കൂടിയായതിനാൽ തീ ആളിപ്പടരുകയായിരുന്നു. പുക പടർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇടുങ്ങിയ വഴികൾ ആയതിനാൽ കൂടുതൽ ഫയർ ഫോഴ്‌സ് യൂനിറ്റുകൾ എത്തിക്കുകയും പ്രയാസകരമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *