മത്സരിച്ചു കൊതി തീരാത്ത കെവി തോമസ്; എറണാകുളം സീറ്റ് ആവശ്യപ്പെട്ട് സോണിയക്ക് പിന്നാലെ രാഹുൽ ഗാന്ധിയെയും കാണും

എറണാകുളം നിയമസഭാ സീറ്റിൽ അവകാശവാദവുമായി കെ വി തോമസ്. ഇന്ന് രാഹുൽ ഗാന്ധിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലെ സോണിയാ ഗാന്ധിയുമായും കെ വി തോമസ് ചർച്ച നടത്തിയിരുന്നു. സ്ഥാനാർഥിത്വത്തെ പറ്റിയല്ല, രാഷ്ട്രീയ ചർച്ചകളാണ് നടന്നതെന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെയും കെ വി തോമസ് കാണും. എന്നാൽ എറണാകുളത്ത് ടി ജെ വിനോദിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്. ഹൈബിയാണ് ടി ജെ വിനോദിനെ മുൻനിർത്തി കരുക്കൾ നീക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ വി തോമസിന് പാർട്ടി സീറ്റ് നൽകിയിരുന്നില്ല. അർഹമായ പരിഗണന നൽകുമെന്ന് തോമസിനോട് അന്ന് നേതൃത്വം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *